യുഎഇയില്‍ ‘ഡിജിറ്റല്‍ ദിര്‍ഹം’ കരാര്‍ ഒപ്പിട്ട് സെന്‍ട്രല്‍ ബാങ്ക്

ദുബായ്: ‘ഡിജിറ്റല്‍ ദിര്‍ഹം’ എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കാനൊരുങ്ങി യുഎഇ. ഇതുമായി ബന്ധപ്പെട്ട് യുഎഇ സെന്‍ട്രല്‍ ബാങ്ക് അബൂദാബിയിലെ ജി42 ക്ലൗഡ്, ഡിജിറ്റല്‍ ധനകാര്യ സേവന ദാതാക്കളായ ആര്‍3 എന്നിവയുമായി കരാര്‍ ഒപ്പിട്ടു.

ക്രിപ്‌റ്റോ കറന്‍സിക്കു സമാനമായിരിക്കും ‘ഡിജിറ്റല്‍ ദിര്‍ഹം’. ഇത് ഉപയോഗിച്ച് പണമിടപാടുകള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും നടത്താനാകും. ഡിജിറ്റല്‍ കറന്‍സിയുടെ മൂല്യം മോണിറ്ററി അഥോറിറ്റിയാണ് നിശ്ചയിക്കുകയെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.