ദുബായ്:സ്വദേശിവത്കരണം നടപ്പിലാക്കാതെ കമ്പനികൾക്കുള്ള പിഴ ഉയർത്തി യുഎഇ. 48,000 ദിർഹമാണ് ഏറ്റവും കുറഞ്ഞ പിഴ ഈടാക്കുക. മാസം കൂടുമ്പോൾ 1 ശതമാനം എന്ന നിരക്കിൽ വർഷം 2 ശതമാനമാണു സ്വദേശിവൽക്കരണം നടപ്പാക്കേണ്ടത്. മൊത്തം തൊഴിലാളികളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി പിഴ എത്രയെന്നു നിശ്ചയിക്കും. 2026 ആകുമ്പോഴേക്കും സ്വദേശിവൽക്കരണം 10% ആക്കുകയാണു ലക്ഷ്യം. തൊഴിൽ മന്ത്രാലയ സംവിധാനം വഴി സ്വദേശികൾക്ക് എത്ര വർക്ക് പെർമിറ്റ് നൽകിയെന്നു പരിശോധിച്ചായിരിക്കും സ്വകാര്യ കമ്പനികളിലെ സ്വദേശികളുടെ കണക്കെടുപ്പ്.
വർക് പെർമിറ്റ് ലഭിച്ച സ്വദേശിക്കു വേതന സുരക്ഷാ പദ്ധതിയായ ഡബ്ല്യുപിഎസ് വഴി വേതനം നൽകണം. രാജ്യത്തെ പെൻഷൻ ഫണ്ടിലും ഇവരെ റജിസ്റ്റർ ചെയ്യണം. സ്ഥാപനവും ജീവനക്കാരനും ഒപ്പു വച്ച തൊഴിൽ കരാറും നിർബന്ധമാണ്.