തൊഴിലന്വേഷകരെ കുടുക്കാൻ യുഎഇ യിൽ പോലീസിന്റെ പേരിൽ വ്യാജ പരസ്യം

ഫുജൈറ: യുഎഇയില്‍ തൊഴില്‍ അന്വേഷകരെ കുടുക്കാന്‍ ഫുജൈറ പൊലീസിന്റെ പേരില്‍ വ്യാജ പരസ്യവുമായി തട്ടിപ്പുകാര്‍. പരസ്യത്തില്‍ ആകൃഷ്ടരായി സമീപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കാണ് സംഘത്തിന്റെ ലക്ഷ്യം. പരസ്യത്തിനെതിരെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ചിത്രം പതിച്ച വ്യാജ തൊഴില്‍ പരസ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഫുജൈറ പൊലീസില്‍ ഒഴിവുണ്ടെന്ന രീതിയിലായിരുന്നു പ്രചരിച്ച പരസ്യം. എന്നാല്‍ ഇത്തരം പരസ്യങ്ങളില്‍ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.