Friday, January 28, 2022
HomeNewsKeralaപെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ അടക്കം 4 പേർക്ക് ജാമ്യം

പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞുരാമൻ അടക്കം 4 പേർക്ക് ജാമ്യം

തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസിൽ ഉദുമ എം എൽ എ കെ വി കുഞ്ഞിരാമൻ അടക്കം നാല് പേർക്ക് ജാമ്യം. ഉപാധികളോടെയാണ് ഇവർക്കു കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികൾ കോടതിയിൽ പാസ്പോര്ട്ട് സമർപ്പിക്കേണ്ടതുണ്ട്. കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ കെ വി കുഞ്ഞുരാമന് പുറമെ സിപിഎം നേതാവ് കെ വി ഭാസ്കരൻ, ഇരുപത്തി മൂന്നാം പ്രതി ഗോപൻ വെളുത്തോളി, ഇരുപത്തി നാലാം പ്രതി സന്ദീപ് വെളുത്തോളി എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. സിബിഐ കേസിൽ പ്രതിചേര്‍ത്ത ഇവർ ഇന്നാണ് എറണാകുളം സിജെഎം കോടതിയിൽ (Ernakulam CJM Court) ഹാജരായത്. 24 പ്രതികളുള്ള കേസില്‍ 16 പേര്‍ ജയിലിലാണ്.

Most Popular