Tuesday, September 21, 2021
Home News International ഇന്ത്യയടക്കം 4 രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി യുകെ; ക്വാറന്റൈനില്ല

ഇന്ത്യയടക്കം 4 രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി യുകെ; ക്വാറന്റൈനില്ല

ഇംഗ്ലണ്ട്: ഇന്ത്യയടക്കം 4 രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി യുകെ. യുഎഇ, ഇന്ത്യ, ബഹ്‌റൈൻ, ഖത്തർ എന്നീ രാജ്യങ്ങളെ യുകെയുടെ റെഡ് ലിസ്റ്റ് പട്ടികയിൽ നിന്നും യുകെ ആമ്പർ പട്ടികയിലേക്ക് മാറ്റുന്നതായി ബോറിസ് ജോൺസൺ സർക്കാർ അറിയിച്ചു. ആഗസ്റ്റ് 8 ഞായറാഴ്ച രാവിലെ 4 മണിക്ക് പുതിയ യാത്ര നയം നിലവിൽ വരും. നിലവിൽ ഈ രാജ്യങ്ങളിലെ കോവിഡ് -19 സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം.

യുകെയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പ് കോവിഡ് -19 ടെസ്റ്റ് എടുക്കേണ്ടിവരും, യുകെയിലെത്തിയ ശേഷം എടുക്കുന്ന കോവിഡ് ടെസ്റ്റുകൾ നേരത്തെ ബുക്ക് ചെയ്യുകയും പണം നൽകുകയും ഒരു പാസഞ്ചർ ലൊക്കേറ്റർ ഫോം പൂരിപ്പിക്കുകയും വേണം.
യുകെയിലെത്തുമ്പോൾ, യാത്രക്കാർ 10 ദിവസത്തേക്ക് വീട്ടിലോ അവർ താമസിക്കുന്ന സ്ഥലത്തോ ക്വാറന്റൈൻ ചെയ്യേണ്ടതുണ്ട്, കൂടാതെ രണ്ടാം ദിവസം അല്ലെങ്കിൽ അതിനുമുമ്പും അവരുടെ വരവിന്റെ എട്ടാം ദിവസം അല്ലെങ്കിൽ അതിനുശേഷവും ഒരു കോവിഡ് പരിശോധന നടത്തണം.

Most Popular