Friday, May 27, 2022
HomeNewsInternationalയു.കെയില്‍ ഡെല്‍റ്റാക്രോണ്‍ സ്ഥിരീകരിച്ചു

യു.കെയില്‍ ഡെല്‍റ്റാക്രോണ്‍ സ്ഥിരീകരിച്ചു

ലണ്ടന്‍ : കൊവിഡ് വകഭേദമായ ഡെല്‍റ്റാക്രോണിന്റെ സാന്നിദ്ധ്യം യു.കെയില്‍ സ്ഥിരീകരിച്ചു. ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സംയോജിത സ്വഭാവം പ്രകടിപ്പിക്കുന്ന വകഭേദമാണിത്. ഡെല്‍റ്റ, ഒമിക്രോണ്‍ വകഭദേങ്ങള്‍ ഒരേ സമയം ബാധിച്ച രോഗിയിലാണ് ഇവയുടെ ഹൈബ്രിഡ് രൂപമെന്ന് കരുതുന്ന ഡെല്‍റ്റാക്രോണ്‍ രൂപപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഡെല്‍റ്റക്രോണ്‍ എത്രത്തോളം തീവ്രമാണെന്നും വാക്സിന്‍ നല്‍കുന്ന പ്രതിരോധ ശേഷിയെ മറികടക്കുമോ എന്നും ഇപ്പോള്‍ വ്യക്തമല്ലെന്ന് ഗവേഷകര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം സൈപ്രസിലാണ് ആദ്യമായി ഡെല്‍റ്റാക്രോണ്‍ സ്ഥിരീകരിച്ചത്. 25 ഡെല്‍റ്റാക്രോണ്‍ കേസുകള്‍ അവിടെ തിരിച്ചറിഞ്ഞിരുന്നു. ഡെല്‍റ്റ ജീനോമുകള്‍ക്കുള്ളില്‍ ഒമിക്രോണിന് സമാനമായ ജനിതക സവിശേഷതകളാണ് ഡെല്‍റ്റാക്രോണിനുള്ളത്.
ഒരു വ്യക്തിയില്‍ തന്നെ കൊവിഡിന്റെ വ്യത്യസ്ത വകഭേദങ്ങള്‍ ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു.

Most Popular