Tuesday, May 17, 2022
HomeNewsInternationalറഷ്യയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 352 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍

റഷ്യയുടെ ആക്രമണത്തില്‍ കുട്ടികളടക്കം 352 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍

റഷ്യയുടെ ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടതായി യുക്രെയിന്‍. പതിനാല് കുട്ടികൾ ഉൾപ്പടെ മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ അഞ്ചാം ദിവസവും യുക്രെയിനില്‍ ആക്രമണം രൂക്ഷമായി തുടരുകയാണ്. റഷ്യന്‍ സേന കീവ് നഗരം പൂർണമായും പിടിച്ചെടുത്തു.

ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാനാകാത്ത സ്ഥിതിയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. റഷ്യയ്‌ക്ക് 4300 സൈനികരെയും 146 ടാങ്കുകളും 27 വിമാനങ്ങളും 26 ഹെലികോപ്റ്ററുകളും നഷ്‌ടമായതായി യുക്രെയിന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഹന്ന മല്യാര്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ യുക്രെയിന് യുദ്ധവിമാനങ്ങളും ആയുധങ്ങളും നല്‍കും. റഷ്യന്‍ വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. റഷ്യയില്‍ രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് ഫിഫ അറിയിച്ചു.

റഷ്യ-യുക്രെയ്ന്‍ ചര്‍ച്ചയുടെ ഭാവി എന്താണെന്ന് ലോകം ഉറ്റ് നോക്കുകയാണ്. കഴിഞ്ഞ 24ന് ആക്രമണം ആരംഭിച്ചതിനുശേഷം ആദ്യമായാണ് റഷ്യ ഉപാധികളില്ലാതെ ചര്‍ച്ചാ വാഗ്ദാനം മുന്നോട്ടുവയ്ക്കുന്നത്. ബെലാറൂസ് അതിര്‍ത്തി നഗരമായ ഗോമലില്‍ വച്ചാണ് ചര്‍ച്ച. ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്കെത്തി.

ബെലാറൂസ് തലസ്ഥാനമായ മിന്‍സ്‌കില്‍ വച്ച്‌ ചര്‍ച്ച ചെയ്യാമെന്നായിരുന്നു റഷ്യന്‍ നിര്‍ദേശം. എന്നാല്‍, ബെലാറൂസ് നിഷ്പക്ഷ രാജ്യമല്ലാത്തതിനാല്‍ അവിടെ ചര്‍ച്ചയ്ക്കില്ലെന്നായിരുന്നു ആദ്യം സെലെന്‍സ്‌കി പറഞ്ഞത്. തുര്‍ക്കിയിലോ അസര്‍ബൈജാനിലോ ചര്‍ച്ചയാകാമെന്നായിരുന്നു നിലപാട്.

ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുക്കാഷെന്‍കോയുമായി ഫോണ്‍ സംഭാഷണം നടത്തിയതിനു പിന്നാലെ അദ്ദേഹം ബെലാറൂസ് ചര്‍ച്ചയ്ക്കുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.

 

 

Most Popular