യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയ്‌ക്ക് ജനപിന്തുണയേറുന്നു: ഹിതപരിശോധനയില്‍ സെലന്‍സ്‌കിയെ പിന്തുണച്ച് 91 ശതമാനം ജനങ്ങളും

യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമര്‍ സെലന്‍സ്‌കിയ്‌ക്ക് ജനപിന്തുണയേറുന്നു. യുക്രെയ്‌നില്‍ നടത്തിയ ഹിതപരിശോധനയില്‍ 91 ശതമാനം ജനങ്ങളും സെലന്‍സ്‌കിയെ പിന്തുണച്ചു.

റേറ്റിങ് സോഷ്യോളജിക്കല്‍ ഗ്രൂപ്പ് നടത്തിയ സര്‍വേയിലാണ് സെലന്‍സ്‌കിയുടെ ജനപിന്തുണ വ്യക്തമാകുന്നത്. റഷ്യന്‍ സേനയ്‌ക്കെതിരായി യുക്രെയ്ന്‍ വിജയം നേടുമെന്നും സര്‍വേയില്‍ പങ്കെടുത്ത 70 ശതമാനം പേരും വിശ്വസിക്കുന്നു. ഇതില്‍ തന്നെ 47 ശതമാനം പേര്‍ യുക്രെയ്ന്‍ 100 ശതമാനം ഉറച്ച വിജയം നേടുമെന്നും, 23 ശതമാനം പേര്‍ വിജയം നേടുമെന്നതില്‍ വിശ്വസിക്കുന്നുവെന്നും പറയുന്നു.

ഡോണ്‍ട്‌സ്‌ക്, ലുഹാന്‍സ്‌ക് , ക്രിമിയന്‍ പെനിന്‍സുല ഒഴികെയുള്ള പ്രദേശങ്ങളില്‍ നിന്നും 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ അന്തിമവിജയം യുക്രെയ്‌ന് ഒപ്പമാണെന്ന് ഭൂരിഭാഗം പേരും വിശ്വസിച്ചപ്പോള്‍, 16 ശതമാനം പേര്‍ റഷ്യന്‍ സേനയ്‌ക്കെതിരായ യുക്രെയ്‌ന്റെ വിജയത്തില്‍ വിശ്വസിക്കുന്നില്ല. 15 ശതമാനം പേര്‍ യുദ്ധത്തില്‍ യുക്രെയ്ന്‍ വിജയിക്കുമെന്നോ പരാജയപ്പെടുമെന്നോ അഭിപ്രായപ്പെടുന്നില്ല. യുക്രെയ്ന്‍ വിജയം ഉറപ്പുപറയുന്നതില്‍ 47 ശതമാനം പേര്‍

പ്രസിഡന്റിന്റെ നീക്കങ്ങളെ 91 ശതമാനം പേര്‍ പിന്തുണയ്‌ക്കുമ്ബോള്‍ 6 ശതമാനം പേര്‍ സെലന്‍സ്‌കിയുടെ നയങ്ങളെ എതിര്‍ക്കുന്നവരാണ്. മൂന്ന് ശതമാനം പേര്‍ ഇതില്‍ അഭിപ്രായം പറയാന്‍ താത്പര്യപ്പെടാത്തവരാണ്. സെലന്‍സ്‌കിയുടെ ജനപ്രീതിയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായതെന്നാണ് സര്‍വ്വേ പറയുന്നത്. മുന്‍പ് നടത്തിയ സര്‍വ്വേകളുടേതിനെ അപേക്ഷിച്ച്‌ സെലന്‍സ്‌കിയുടെ ജനപ്രീതിയില്‍ മൂന്നിരട്ടി വര്‍ധനയാണ് ഉണ്ടായതെന്നും ഇവര്‍ പറയുന്നു.