Wednesday, August 4, 2021
Home News International കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഇസ്രായേൽ അധിനിവേശസേന തകർത്തത് 25 ഫലസ്തീൻ വീടുകൾ

കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഇസ്രായേൽ അധിനിവേശസേന തകർത്തത് 25 ഫലസ്തീൻ വീടുകൾ

ടെൽഅവീവ്: കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം ഇസ്രായേൽ അധിനിവേശസേന വെസ്റ്റ് ബാങ്കിൽ 25 ഫലസ്തീൻ വീടുകൾ തകർത്തതിനെ തുടർന്ന് 32 പേർക്ക് പലായനം ചെയ്യേണ്ടി വന്നതായി യുഎൻ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസ് (ഒസിഎച്ച്എ) അറിയിച്ചു.

അനുമതിയില്ലാതെ കെട്ടിടം പണിതു എന്ന കാരണം പറഞ്ഞാണ് ഇസ്രായേൽ അധിനിവേശസേന ഇവ പൊളിച്ചുമാറ്റിയത്. ഇസ്രായേലി സൈനിക നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കിലെ ഏരിയ സിയിലെ എട്ട് വീടുകളിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ പൊളിച്ചുമാറ്റി.

തെക്കൻ വെസ്റ്റ് ബാങ്ക് ജില്ലയായ ഹെബ്രോണിലെ മുഗയ്യീർ അൽ-അബീദ്, അൽ-ഫഖീത് എന്നീ സമുദായങ്ങൾ ഇസ്രായേൽ സൈനിക പരിശീലന മേഖലയോട് അടുത്തിരിക്കുന്നതിനാലാണ് അധിനിവേശ സേന വീടുകൾ പൊളിച്ചുമാറ്റിയത്.

അധിനിവേശ കിഴക്കൻ ജറുസലേമിലെ പുതിയ പൊളിച്ചുനീക്കൽ ഉൾപ്പെടെ ആകെ 118 ഫലസ്തീൻ താമസസ്ഥലങ്ങളാണ് ഇസ്രായേൽ അധിനിവേശ സേന പൊളിച്ചുനീക്കിയത്.

Most Popular