Monday, May 16, 2022
HomeNewsNationalഅജ്ഞാത രോഗം പടരുന്നു; അഞ്ചു കുട്ടികള്‍ അടക്കം 6 മരണം

അജ്ഞാത രോഗം പടരുന്നു; അഞ്ചു കുട്ടികള്‍ അടക്കം 6 മരണം

ഉത്തർപ്രദേശ്: അജ്ഞാത പനിയെ തുടര്‍ന്ന് ഉത്തർപ്രദേശിൽ അഞ്ചു കുട്ടികള്‍ അടക്കം ആറുപേര്‍ മരിച്ചു. മഥുരയില്‍ കഴിഞ്ഞാഴ്ചയാണ് നിരവധിപ്പേര്‍ക്ക് കൂട്ടത്തോടെ അജ്ഞാത രോഗം പിടിപെട്ടത്. മഥുര, ആഗ്ര അടക്കം വിവിധ ആശുപത്രികളില്‍ 80 ഓളം പേരാണ് ചികിത്സയിലിരിക്കുന്നത്. കൂട്ടത്തോടെ രോഗം ബാധിച്ച സ്ഥലത്ത് നിന്ന് രോഗികളുടെ സാമ്ബിളുകള്‍ ശേഖരിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ സംഘമാണ് ഗ്രാമം സന്ദര്‍ശിച്ചത്. മലേറിയ, കോവിഡ്, ഡെങ്കിപ്പനി എന്നി രോഗങ്ങളാണോ ബാധിച്ചത് എന്ന് തിരിച്ചറിയുന്നതിനാണ് സാമ്ബിള്‍ ശേഖരിച്ചതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മരണകാരണം വ്യക്തമല്ല.

Most Popular