Sunday, July 25, 2021
Home News National യുപിയിൽ 13കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

യുപിയിൽ 13കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി

ബറേലി: ഉത്തർപ്രദേശിലെ ലഖിംപുർ കേരി ജില്ലയിലെ പകേരിയ ഗ്രാമത്തിൽ പതിമൂന്നുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. വെള്ളിയാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഇന്നലെ കരിമ്പ് പാടത്ത് നിന്നാണ് ലഭിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ രണ്ട് പേർ പോലീസ് പിടിയിലായി. സഞ്ജയ് കുമാർ, സന്തോഷ് എന്നിവരെ ഐപിസി സെക്ഷൻ 302, എസ് സി/ എസ് ടി ആക്ട് എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. പ്രാഥമിക നിരീക്ഷണത്തിൽ കുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ ഗ്യാംഗ് റേപ്പ് (307d), പോക്‌സോ വകുപ്പുകൾ എഫ്‌ഐആറിൽ ചേർക്കൂ എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

അറസ്റ്റ് ചെയ്യപ്പെട്ടതിൽ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് മൃതദേഹം കണ്ടെത്തിയ കരിമ്പ് തോട്ടം. പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയതെന്നും പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് പെൺകുട്ടിയെ കാണാതായത്.

ആഗസ്റ്റ് ആറിനും സമാനസംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗർമുക്തേശ്വർ കോട്വാലി പ്രദേശത്ത് വീടിന് പുറത്ത് കളിക്കുന്നതിനിടെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കാണാതായി ഒരു ദിവസത്തിന് ശേഷം ഗുരുതരാവസ്ഥയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. മീററ്റിലെ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിരുന്നു.

Most Popular