അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്; 4 പേർ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് : അമേരിക്കയില്‍ വീണ്ടും വെടിവയ്പ്. ഒക്‌ലഹാമയിലെ ടുള്‍സ സിറ്റിയിലെ ആശുപത്രിയിലുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ക്യാമ്പസിൽ ആണ് വെടിവയ്പ്പുണ്ടായത്.

ആശുപത്രിയുടെ രണ്ടാം നിലയില്‍ നിന്ന് പുറത്തു വന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സ്വയം വെടിവച്ച്‌ മരിച്ചതായും പൊലീസ് അറിയിച്ചു.