Tuesday, August 3, 2021
Home News International കോവിഡ് വാക്സിൻ വിതരണത്തിനായി 156 രാജ്യങ്ങൾ കൈകോർക്കുന്നു

കോവിഡ് വാക്സിൻ വിതരണത്തിനായി 156 രാജ്യങ്ങൾ കൈകോർക്കുന്നു

ജനീവ: കോവിഡ് വാക്സിൻ മുഴുവൻ രാജ്യങ്ങൾക്കും തുല്യഅളവിൽ എത്തിക്കാനായുള്ള ആഗോള സഖ്യത്തിൽ 156 രാജ്യങ്ങൾ കൈകോർക്കും. എന്നാൽ, സമ്പന്ന, ദരിദ്ര രാജ്യങ്ങൾ എന്ന് വേർ തിരിക്കാതെ എല്ലാവർക്കും വാക്സിൻ എത്തിക്കുന്ന സഖ്യത്തിൽ ചേരാൻ ഇതുവരെ ലോകശക്തികളായ അമേരിക്കയും ചൈനയും തയ്യാറായിട്ടില്ല. ഇരു രാജ്യങ്ങളുമായും ചർച്ച തുടരുകയാണെന്ന് സംഘടന പറഞ്ഞു.

അമേരിക്കയിലെ ട്രംപ് ഭരണകൂടം ദ്വികക്ഷി കരാറുകളിലൂടെ ഭാവിയിൽ രാജ്യത്ത് വാക്സിൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, സ്വന്തമായും മറ്റ് രാജ്യങ്ങളുമായും ചേർന്നുള്ള വാക്സിൻ ഗവേഷണ, വികസന പ്രവർത്തനങ്ങളുമായി ചൈന മുന്നോട്ടുപോകുന്നുണ്ട്. ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ഇതിൽ പങ്കാളികളാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

Most Popular