ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 10 മരണം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ദ്രൗപതി ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തില്‍ 10 മരണം. പര്‍വതാരോഹണ പരിശീലനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തുണ്ടായ ശക്തമായ മഴയാണ് ഹിമപാതത്തിന് കാരണമെന്ന് വിലയിരുത്തുന്നു.

നെഹ്‌റു മൗണ്ടെനീയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 34 വിദ്യാര്‍ത്ഥികളും ഏഴ് പരിശീലകരും അടങ്ങുന്ന സംഘം മടങ്ങുന്നതിനിടെയാണ് ഇന്ന് രാവിലെ ഹിമപാതമുണ്ടായത്. അപകടത്തില്‍ മരിച്ച 10 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

എട്ടു പേരെ രക്ഷപ്പെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.