കൊല്ലം: ഉത്രാ കൊലപാതകക്കേസിൽ വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചു. പാമ്പുപിടുത്തക്കാരൻ സുരേഷിനെതിരായ 178 പേജുള്ള കുറ്റപത്രമാണ് പുനലൂർ വനം കോടതിയിൽ സമർപ്പിച്ചത്.
ക്രൈംബ്രാഞ്ച് പുനലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് വനംവകുപ്പിന്റെ ഈ നീക്കം. കേസിൽ ക്രൈം ബ്രാഞ്ച് പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വനംവകുപ്പ് ധൃതി പിടിച്ച് കുറ്റപത്രം സമർപ്പിച്ചത്.