Friday, June 18, 2021
Home News National സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തതായി യു പി പോലീസ്

സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തതായി യു പി പോലീസ്

ലക്നൗ: സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികളെ അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ്. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് യു.പി പോലീസ് അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് അറസ്റ്റിലായതെന്ന് ഉത്തര്‍പ്രദേശ് പോലീസ് അവകാശപ്പെടുന്നു.

സ്ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യുപി ക്രമസമാധാന ചുമതലയുള്ള എഡിജി പ്രശാന്ത് കുമാര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പോലീസ് ആരോപിക്കുന്നുണ്ട്.

Most Popular