ശശികല ജയില്‍ മോചിതയായി; കോവിഡ് ചികിത്സയ്ക്ക് ശേഷം ചെന്നൈയിലേക്ക്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന വി.കെ ശശികല ജയില്‍ മോചിതയായി. മോചന ഉത്തരവ് ജയില്‍ അധികൃതര്‍ ശശികലയ്ക്ക് കൈമാറി. ഡോക്ടര്‍മാര്‍ വഴി ജയിലധികൃതര്‍ രേഖകളില്‍ ഒപ്പുകള്‍ രേഖപ്പെടുത്തി. കോവിഡ് പോസിറ്റീവ് ആയതിനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശശികലയെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. കോവിഡ് ചികിത്സ പൂര്‍ത്തിയായാല്‍ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം.

ശശികല ജയില്‍ മോചിതയാകുന്ന വിവരം അറിഞ്ഞ് ആശുപത്രിക്ക് പുറത്ത് നിരവധി അണികള്‍ ആണ് തടിച്ചുകൂടിയത്. 2017 ലാണ് അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശിക്ഷിക്കപ്പെട്ട് ശശികല ജയിലിലടക്കയ്ക്കപ്പെട്ടത്. നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയാണ് ശശികല മോചിതയായത്.