തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും കെപിസിസി മുന്‍ അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം.സുധീരന് രാജിവച്ചു. വെള്ളിയാഴ്ച രാത്രിയാണ് സുധീരന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിയില്‍ വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ല, പുതിയ നേതൃത്വത്തിൽ പ്രതീക്ഷയില്ല, തീരുമാനങ്ങൾ ഏകപക്ഷീയമാണ് എന്നും സുധീരൻ പരാതി ഉന്നയിച്ചിട്ടുണ്ട്.