Monday, January 24, 2022
HomeNewsKeralaതൊട്ടാൽ പൊള്ളും; പച്ചക്കറി വിലയിൽ റെക്കോർഡ് വർദ്ധനവ്

തൊട്ടാൽ പൊള്ളും; പച്ചക്കറി വിലയിൽ റെക്കോർഡ് വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിവിലയിൽ റെക്കോർഡ് വർദ്ധനവ്. തക്കാളി വില ചില്ലറ വിപണിയില്‍ 120ന് മുകളിലെത്തി. മുരിങ്ങയ്ക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് വില. കാബേജിന്റെ വില ഒരാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് വിറ്റിരുന്നു കാബേജ് ശനിയാഴ്ച ഉദുമലൈ ചന്തയില്‍ നടന്ന ലേലത്തില്‍ 60 രൂപയ്ക്കാണ് വിറ്റുപോയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് കാബേജിന് വില ഇത്ര വര്‍ധിക്കുന്നത്.

തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെടലും ഫലം കണ്ടില്ല. അയല്‍ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയും വെള്ളപൊക്കവുമാണ് പച്ചക്കറി ക്ഷാമത്തിന് കാരണായി ചൂണ്ടിക്കാട്ടുന്നത്. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു.

 

Most Popular