Tuesday, April 13, 2021
Home News Kerala വിജയ് പി നായരുടെ അശ്ലീല പരാമർശമുള്ള വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

വിജയ് പി നായരുടെ അശ്ലീല പരാമർശമുള്ള വീഡിയോ യൂട്യൂബ് നീക്കം ചെയ്തു

തിരുവന്തപുരം: സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശമുള്ള വിജയ് പി നായർ പോസ്റ്റ് ചെയ്ത വീഡിയോ യൂട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനൽ ഉൾപ്പെടെയാണ് നീക്കം ചെയ്തിരിക്കുന്നത്. വിജയിയെക്കൊണ്ട് തന്നെ വീഡിയോ നീക്കം ചെയ്യിക്കാൻ പോലീസ് നീക്കം നടക്കവെയാണ് യൂട്യൂബിന്റെ നടപടി.

സംഭവത്തിൽ ഇന്നലെ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കല്ലിയൂരിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വിജയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറക്കൽ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ വിജയ് പി നായർക്കെതിരെ നടന്ന പ്രതിഷേധം വാർത്തയായിരുന്നു. ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവരും ചേർന്നാണ് ഇയാൾക്കെതിരേ ശബ്ദമുയർത്തിയത്.

Most Popular