Saturday, August 13, 2022
HomeNewsNationalദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടന്‍ വിക്രത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

 

നെഞ്ചുവേദനയെത്തുടര്‍ന്നുള്ള ദേഹാസ്വാസ്ഥ്യമെന്നായിരുന്നു പുറത്തുവന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കടുത്ത പനിയെത്തുടര്‍ന്നുള്ള അസ്വാസ്ഥ്യങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ട്വിറ്ററില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള ട്രേഡ് അനലിസ്റ്റുകളില്‍ നിന്ന് വിക്രത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പലതരത്തില്‍ ട്വീറ്റുകളാണ് എത്തിയത്. അതേസമയം നടന്റെ നില തൃപ്തികരമാണെന്നും ചികിത്സയിലാണെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ്മിനിറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

വാര്‍ത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ

അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്.

Most Popular