Thursday, September 29, 2022
HomeNewsNationalഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ 'വിക്രാന്ത്' പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും

ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ ‘വിക്രാന്ത്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും

കൊച്ചി: രാജ്യത്തിന് അഭി​മാനമായി​ കൊച്ചി​ കപ്പല്‍ശാല നി​ര്‍മ്മി​ച്ച ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനി കപ്പല്‍ ‘വിക്രാന്ത്’ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമര്‍പ്പിക്കും.

കപ്പല്‍ശാലയില്‍ രാവിലെ 9.30നാണ് ചടങ്ങ്. ദേശീയപതാകയും തുടര്‍ന്ന് നാവികസേനയുടെ പതാകയും പ്രധാനമന്ത്രി കപ്പലില്‍ ഉയര്‍ത്തുന്നതോടെ കപ്പല്‍ നാവി​ക സേനയുടെ ഭാഗമാകും. ഐ.എന്‍.എസ് വിക്രാന്ത് എന്ന് പേരുമാകും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ എന്നിവര്‍ കര്‍ശനമായ സുരക്ഷയോടെ നടക്കുന്ന ചടങ്ങി​ല്‍ പങ്കെടുക്കും. വി​ക്രാന്തി​ന്റെ സമര്‍പ്പണ ചടങ്ങി​ന് ശേഷം നാവി​കവി​മാനത്താവളത്തി​ല്‍ നി​ന്ന് ഹെലി​കോപ്റ്ററി​ല്‍ പ്രധാനമന്ത്രി​ നെടുമ്ബാശേരി​ വി​മാനത്താവളത്തി​ലെത്തും. ഇവി​ടെ നി​ന്ന് മംഗലാപുരത്തേക്ക് പോകും.

20,000 കോടി രൂപ ചെലവി​ട്ട് 2005 ഏപ്രിലില്‍ നിര്‍മ്മാണം തുടങ്ങി​ 15 വര്‍ഷം കൊണ്ടാണ് കപ്പല്‍ നീറ്റി​ലി​റങ്ങി​യത്. മിസൈല്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ ഘടിപ്പിച്ച്‌ വിക്രാന്ത് യുദ്ധസജ്ജമാകാന്‍ ഒന്നര വര്‍ഷം കൂടിയെടുക്കും.ചടങ്ങുകളുടെ ഭാഗമായി കൊച്ചിയില്‍ ഇന്ന് കര്‍ശന സുരക്ഷയും ഗതാഗത നിയന്ത്രണവും ഉണ്ടാകും.

Most Popular