കപ്പിൽ മൂത്രം ഒഴിച്ച് അതെ കപ്പ് കൊണ്ട് പാനി പൂരി നിർമ്മാണം- വൈറൽ വീഡിയോ

ഗുവാഹത്തി∙ പ്ലാസ്റ്റിക് കപ്പിൽ മൂത്രമൊഴിച്ച ശേഷം അതേ കപ്പുകൊണ്ടു തന്നെ പാനിപുരി നിർമിക്കുന്ന വഴിയോരക്കച്ചവടക്കാരന്റെ വിഡിയോ വൈറലായതോടെ കച്ചവടക്കാരൻ അറസ്റ്റിൽ. ഗുവാഹത്തിയിലാണു സംഭവം.

മൂത്രമൊഴിച്ച ശേഷം കപ്പ് വെള്ളത്തിൽ കഴുകി അത് പിന്നീട് പാനിപുരി നിർമാണത്തിന് ഉപയോഗിക്കുന്നതാണ് വിഡിയോ. ഈ കപ്പ് ഉപയോഗിച്ചു കഴുകിയ െവള്ളം തന്നെയാണു ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിക്കുന്നത്.