Wednesday, September 28, 2022
HomeGulfവിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി; ദുബൈയിൽ പ്രവാസിക്ക് തടവുശിക്ഷ

വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി; ദുബൈയിൽ പ്രവാസിക്ക് തടവുശിക്ഷ

ദുബൈ: വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രവാസിക്ക് രണ്ട് മാസം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി. തന്റെ കമ്പനി യൂറോപ്പിലേക്കും യുഎസിലേക്കു വീസ നൽകുന്നുണ്ടെന്നും കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് പ്രത്യേക ഓഫറുണ്ടെന്നും കാണിച്ച് ഇയാൾ പലരിൽ നിന്നും പണം വാങ്ങിയതായും നിരവധിപേരെ അഭിമുഖം നടത്തിയതായും പറയുന്നു.

അതേസമയം ഇയാളുടെ കമ്പനിക്ക് ലൈസൻസ് ഇല്ലെന്ന് സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. രാജ്യത്ത് ടൂറിസ്റ്റ് ഗൈഡ് സേവനങ്ങൾ നൽകുന്നതിന് ഒരു വ്യക്തിഗത സ്ഥാപനമെന്ന നിലയിൽ ഉടമ ലൈസൻസിന് അപേക്ഷിച്ചരുന്നു. ഈ ലൈസൻസിൽ ടൂറിസ്റ്റ് അല്ലെങ്കിൽ ഇമിഗ്രേഷൻ വീസകൾ നൽകുന്നില്ല.

വീസ ഇടപാട് ഫീസായി വാങ്ങിയ പണം തിരികെ നൽകാനും ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Most Popular