ഖത്തറില്‍ ക്യാമ്പിങിനായി വിദൂര പ്രദേശങ്ങളില്‍ പോകുന്നവര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറില്‍ ക്യാമ്പിങ് സീസണ്‍ ആരംഭിച്ചതോടെ മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്ത്. ക്യാമ്പിങിനായി ഒപ്പമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികളെ അശ്രദ്ധമായി വിടുന്നത് അപകടങ്ങളില്‍ കൊണ്ട് ചെന്നെത്തിക്കും.

രക്ഷിതാക്കള്‍ കുട്ടികളെ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ടെന്റിനുള്ളില്‍ അല്ലാതെ കുട്ടികള്‍ ദൂര പോവുകയാണെങ്കില്‍ അവരെ നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണം.

ഇത്തരത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ നിരവധി അപകടങ്ങള്‍ കുട്ടികളുമായി ബന്ധപെട്ടു റിപ്പോര്‍ട്ട് ചെയ്തത് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.