വാട്സ് ആപ്പ് നിലച്ചു; തിരികെയെത്തിയത് മണിക്കൂറുകൾക്ക് ശേഷം

ന്യൂഡല്‍ഹി: വാട്സ് ആപ്പ് നിലച്ചു.  ഉച്ചയ്ക്ക് 12 മണിയോടെയാണ് വാട്‌സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കാനോ വീഡിയോ കോളിനോ മറ്റോ സാധ്യമാവാതെ വന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരിത്തോളം പരാതികള്‍ ഇതിനകം കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ എന്താണ് സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.