തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരുന്നതില്‍ വിവിധ കോണുകളില്‍നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും തിരക്കു വര്ദ്ധിപ്പിക്കാനാന് ഇത് കാരണമാവുന്നുവെന്നായിരുന്നു വിമര്‍ശനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എങ്ങനെ വേണം എന്നതിലും ഇന്നു തീരുമാനമുണ്ടാവും. വൈകുന്നേരം മൂന്നരയ്ക്കാണ് അവലോകന യോഗം. പെരുന്നാള്‍ പ്രമാണിച്ച് കടകള്‍ തുറക്കാനുളള സമയം നേരത്തെ ദീര്‍ഘിപ്പിച്ചിരുന്നു. 22ന് ശേഷമുളള സ്ഥിതിഗതികളാകും ഇന്നത്തെ യോഗം വിലയിരുത്തുക. ടി.പി.ആര് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ പുന:ക്രമീകരിക്കാനും സാധ്യതയുണ്ട്.