Monday, May 16, 2022
HomeNewsInternationalനിയോകോവ് അപകടകാരിയോ:ഗവേഷകർ പറയുന്നത്

നിയോകോവ് അപകടകാരിയോ:ഗവേഷകർ പറയുന്നത്

പുതിയ കോവിഡ് വകഭേദമായ നിയോകോവ് കണ്ടെത്തിയെന്നും അതി മാരകമാണ് ഈ വൈറസെന്നുമുള്ള ചർച്ചകൾ ലോകത്തെമ്പാടും നടന്നുകൊണ്ടിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയിലാണ് പുതിയ കൊവിഡ് വൈറസായ ‘നിയോകോവ്’ കണ്ടെത്തിയത്. ഈ വൈറസ്തി അതി മാരകമാണെന്നാണ് വുഹാനിലെ ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

‘കൊവിഡ് 19 വൈറസിന് സമാനമായി മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ നിയോകോവിന് കഴിയുമെന്നും വുഹാൻ ഗവേഷകർ പറയുന്നു.

എന്നാൽ സത്യത്തിൽ എന്താണ് നിയോകോവ് എന്ന് നോക്കാം. ഡെൽറ്റ, ഒമിക്രോൺ തുടങ്ങിയ കോവിഡ് വൈറസ് വകഭേദങ്ങൾ പോലെയുള്ള ഒരു കോവിഡ് വകഭേദമല്ല നിയോകോവ്. വവ്വാലുകളിൽ കണ്ടെത്തിയ മറ്റൊരു കൊറോണ വൈറസ് ആണിത്. Neoromicia വവ്വാലുകളിൽ കണ്ടതിനാലാണ് ഇതിന് NeoCoV എന്ന പേര് വന്നത്. ജനിതകവ്യതിയാനം സംഭവിച്ചാൽ മനുഷ്യരിലേക്ക് മാരകമായ രോഗബബാധയുണ്ടാക്കാൻ സാധ്യതയുള്ള മൃഗങ്ങളിലും വവ്വാലുകളിലും കാണപ്പെടുന്ന, ഇപ്പോൾ നിരുപദ്രവകാരികളായ വൈറസുകളിൽ ഒന്ന് മാത്രമാണ് ഇത്. ഇതു പോലെ നേരിട്ടോ ജനിതക വ്യതിയാനങ്ങൾ സംഭവിച്ച ശേഷമോ മനുഷ്യരിൽ പ്രവേശിച്ച് രോഗമുണ്ടാക്കാൻ ശേഷിയുള്ള ആയിരക്കണക്കിന് വൈറസുകൾ വവ്വാലുകളടക്കമുള്ള വന്യജീവികളിലുണ്ട്. അതായത് നിയോകോവ് എന്നത് ഒമിക്രോണിന് ശേഷമുള്ള അടുത്ത കോവിഡ് വൈറസ് വകഭേദമേയല്ല.

2013 – 14 കാലത്ത് സൗദി അറേബ്യയിൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വ്യാപിച്ച മെർസ് കോവി വൈറസിന്റെ മൂലസ്രോതസ്സുകളെ കുറിച്ച് നടന്ന പഠനങ്ങൾക്കിടയിലാണ് ഈ വൈറസിനോട് വളരെയധികം ജനിക സമാനതയുള്ള നിയോകോവ് വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തിയത്.

എന്നാൽ അന്ന് ഈ വൈറസുകൾക്ക് മനുഷ്യ കോശങ്ങളെ ആക്രമിക്കാനുള്ള ശേഷി കണ്ടിരുന്നില്ല. ഇപ്പോൾ വിശദമായ വിശകലനങ്ങൾക്ക് വിധേയമാക്കാതെ ചൈനയിലെ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വാർത്തകളും വലിയ ആശങ്കയും പരക്കുന്നത്.

മുമ്പ് സൂചിപ്പിച്ച ഈ നിയോകോവ് വൈറസുകളെ കുറിച്ച് നടന്ന പഠനത്തിൽ ഈ വൈറസുകൾക്ക് മനുഷ്യരിൽ കാണുന്ന പോലെ വവ്വാലുകളിലുള്ള ഒരു പ്രത്യേക റിസപ്റ്ററിലൂടെ വവ്വാലുകളിലെ കോശങ്ങളിൽ പ്രവേശിക്കാം എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ വവ്വാലുകളുടേയും മനുഷ്യരുടേയും റിസപ്റ്ററുകൾ തമ്മിൽ വലിയ രീതിയിലുള്ള അന്തരം ഉള്ളതിനാൽ തന്നെ ഇവ അത്ര പെട്ടന്ന് മനുഷ്യ കോശങ്ങളെ ബാധിക്കുകയില്ല.

Most Popular