സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഫീച്ചറുകളുമായി വാട്സ് ആപ്പ്

സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഫീച്ചറുകളുമായി വാട്സ് ആപ്പ് . വ്യൂ വണ്‍സ് ഫീച്ചറിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോസും കൂടുതല്‍ സുരക്ഷിതമാക്കുകയാണ് വാട്സ്‌ആപ്പ്. ഈ ഫീച്ചറിലൂടെ അയക്കുന്ന ഡോക്യുമെന്റ്സ് ലഭിക്കുന്നയാള്‍ക്ക് ഓപ്പണ്‍ ചെയ്ത് ഒരു തവണ മാത്രമാണ് കാണാന്‍ സാധിക്കുക. ഇമേജ് ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഇത് ലഭ്യമാകില്ല. ‌

അതേസമയം ഓപ്പണ്‍ ആക്കിയ ഫോട്ടോകള്‍ സ്ക്രീന്‍ഷോട്ട് എടുത്ത് സൂക്ഷിക്കാന്‍ അവസരമുണ്ടായിരുന്നു. ഈ ഓപ്ഷനും ഇപ്പോള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ് വാട്സ്‌ആപ്പ്. വാട്സ്‌ആപ്പ് ബീറ്റ വേര്‍ഷന്‍ ഉപയോക്താക്കള്‍ക്കാണ് പുതിയ സേവനം ലഭ്യമാകുക.

വ്യൂ വണ്‍സ് വഴി അയക്കുന്ന ഫോട്ടോകള്‍ ഇനി ആര്‍ക്കും സ്ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല. WABetaInfo ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്സ്‌ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.22.22.3 വേര്‍ഷനില്‍ പുതിയ സേവനം ഈ ആഴ്ച്ച തന്നെ ലഭ്യമാകും.

ഐഒഎസ്, ആന്‍ഡ്രോയിഡ് വേര്‍ഷനുകളില്‍ പുതിയ സേവനം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ വാട്സ്‌ആപ്പ് ആരംഭിച്ചിരുന്നു.