ഇനി മുതൽ വോയിസും സ്റ്റാറ്റസ് ആക്കാം; വാട്സ് ആപ്പിന്റെ പുതിയ അപ്ഡേഷൻ ഇതാ

ഇനി മുതൽ വോയിസും സ്റ്റാറ്റസ് ആക്കാംവൈകാതെ വോയിസ് നോട്ടുകള്‍ വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കാന്‍ കഴിയുമെന്നത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസ് ഉപഭോക്താക്കളിലാണ് നിലവിൽ പരീക്ഷണാർത്ഥം ഫീച്ചർ ഉപയോഗിച്ചുവരുന്നത്. ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും ഈ ഫീച്ചർ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്സ് ആപ്പ്.

30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് നോട്ടുകളാണ് വാട്ട്‌സാപ്പ് സ്റ്റാറ്റസാക്കി മാറ്റാന്‍ കഴിയുക.മറ്റ് സ്റ്റാറ്റസുകളെ പോലെ തന്നെ ഇതും ആരൊക്കെ കാണണമെന്ന് ഉപയോക്താവിന് തീരുമാനിക്കാന്‍ കഴിയും. ഇതിന് പുറമെ, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ വഴി ഇവ സുരക്ഷിതമായിരിക്കും.

അതേസമയം, കഴിഞ്ഞ ദിവസം വാട്ട്സാപ്പ് ഫോര്‍ ഡെസ്‌ക്ടോപ്പില്‍ പുതിയ സ്‌ക്രീന്‍ ലോക്ക് ഫീച്ചര്‍ പരീക്ഷിച്ചു തുടങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. നിലവില്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കള്‍ക്ക് സ്‌ക്രീന്‍ ലോക്ക് ഉപയോഗിക്കാനാകും. ഇതിനായി ഫിംഗര്പ്രിന്റോ പിന്നോ സെറ്റ് ചെയ്യാനുള്ള ഓപ്ഷനുമുണ്ട്. എന്നാല്‍ ഡെസ്‌ക്ടോപ്പില്‍ വാട്ട്സാപ്പ് ലോഗിന്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇത്തരമൊരു സുരക്ഷാ ഫീച്ചര്‍ ലഭ്യമല്ല.