Friday, December 2, 2022
HomeSpecialHealth Scanഅകാല നരയാണോ നിങളുടെ പ്രശ്നം? പരിഹാരമുണ്ട്

അകാല നരയാണോ നിങളുടെ പ്രശ്നം? പരിഹാരമുണ്ട്

ഇന്ന് വളരെയധികം കണ്ടുവരുന്ന ഒരു പ്രശ്നമാണ് അകാലനര. ചെറുപ്പക്കാരിൽ മുതൽ വളരെ അധികം ഗുരുതരമാണ് ഈ അവസ്ഥ.
ഈ പ്രശ്നം പരിഹരിക്കാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ഡൈയും മറ്റും വാങ്ങി തേയ്ക്കുന്നവരുണ്ട്.

ഒന്നോ രണ്ടോ മുടിയാണ് നരച്ചിരിക്കുന്നതെങ്കില്‍ അത് പിഴുതുകളയാന്‍ നോക്കുന്നവരുമുണ്ട്. എന്നാല്‍ ഇതൊന്നും ശാശ്വത പരിഹാരമല്ല.
പ്രകൃതിദത്തമായ രീതിയിലുള്ള, പാര്‍ശ്വഫലങ്ങളില്ലാത്ത പരിഹാരമാര്‍ഗമാണ് തേടേണ്ടത്. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായ ഒരു ഔഷധമാണ് സവാള. സവാളയുടെ നീരെടുത്ത് വെളിച്ചെണ്ണയുമായി ചേര്‍ത്ത് മിശ്രിതമുണ്ടാക്കി മുടിയില്‍ തേയ്ക്കു‌‌ന്നത് മുടി നരയ്‌ക്കും, മുടി കൊഴിച്ചിലിനുമൊക്കെ ഏറെ ഫലപ്രദമാണ്.

കട്ടന്‍ ചായയില്‍ മുടി കഴുകുന്നതും വളരെ നല്ലതാണ്. ചൂടാറിയ ശേഷം വേണം ഇത് മുടിയില്‍ തേയ്‌ക്കാന്‍. ഷാംപു ഉപയോഗിച്ച ശേഷം വേണം കടും ചായയില്‍ മുടി കഴുകാന്‍. സ്വാഭാവിക തിളക്കവും നിറവും നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, മുടികൊഴിച്ചിലിന് കാരണമാകുന്ന ഹോര്‍മോണുകളെ തടഞ്ഞുനിര്‍ത്താനും സഹായിക്കുന്നു.

ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ ചില അകാലനരയെ അകറ്റാനാകും. അതിനായി വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങൾ ഇതാ.

∙ ഉണക്ക നെല്ലിക്കയിട്ടു ചൂടാക്കിയ വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക

∙ പച്ചനെല്ലിക്ക അരച്ച് പേസ്റ്റ് രൂപത്തിലാക്കി തലയിൽ മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക.

∙ കറിവേപ്പില ഇട്ട് തിളപ്പിച്ച എണ്ണ തേയ്ക്കുന്നതും കറിവേപ്പില പച്ചയ്ക്ക് അരച്ച് തലയിൽ പുരട്ടുന്നതും അകാല നര അകറ്റാൻ സഹായിക്കും. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായകമായ വർണ്ണ വസ്തു കറിവേപ്പിലയിൽ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ഇവ രണ്ടും പതിവായി ചെയ്താൽ മുടിയുടെ സ്വാഭാവിക നിറം തിരിച്ചു വരും.

∙ മുടി ഷാംപൂ ചെയ്യുമ്പോൾ ബേബി ഷാംപുവോ വീര്യം കുറഞ്ഞ ഹെർബൽ ഷാംപുവോ ഉപയോഗിക്കാാൻ ശ്രദ്ധിക്കുക.

∙ ബദാം ഓയിലും ആവണക്കെണ്ണയും തുല്യ അളവിലെടുത്ത് ആ മിശ്രിതം തലയിൽ തേച്ചാൽ അകാല നര മാറുമെന്ന് മാത്രമല്ല മുടി നല്ല കരുത്തോടെ വളരുകയും ചെയ്യും.

∙ നാരങ്ങാ നീര് വെള്ളത്തിൽ കലർത്തി ആ വെള്ളം കൊണ്ട് മുടി കഴുകിയാൽ അകാല നര മാറും.

∙ ഫോളിക് ആസിഡ് കൂടുതൽ അടങ്ങിയ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

∙ നെല്ലിക്കാനീര് ബദാം ഓയിൽ നാരങ്ങാ നീര് ഇവ ഉപയോഗിച്ച് മസാജ് ചെയ്താൽ അകാല നര മാറുന്നതാണ്.

.ഗ്രീൻ ടീ കുടിക്കുന്നതും അകാല നരയെ പ്രതിരോധിക്കാനുള്ള ഉത്തമ പോംവഴിയാണ്.

∙ മൈലാഞ്ചിപ്പൊടി, നെല്ലിക്കാപ്പൊടി എന്നിവ തേയില വെള്ളത്തിൽ കലർത്തി മുട്ടയുടെ വെള്ളയും ചേർത്തു തയാറാക്കിയ മിശ്രിതത്തിൽ നാരങ്ങാ നീര് ചേർത്ത് തലയിൽ തേച്ച് പിടിപ്പിച്ച് രണ്ടു മണിക്കൂറിനു ശേഷം കഴുകി കളയുക.

Most Popular