
നമ്മുടെ ദൈനംദിന ജീവിതത്തില്‍ അവിഭാജ്യഘടകമാണ് മൊബൈല്‍ ഫോണ്‍. 24 മണിക്കൂറും നമ്മുടെ കൈയിലുണ്ടാവും ഈ ഉപകരണം. ഉറങ്ങുമ്ബോള്‍ പോലും തൊട്ടരികിലോ, തലയിണയ്‌ക്കടിയിലോ വയ്‌ക്കുന്നു. എന്നാലിപ്പോള്‍ മൊബൈല്‍ പൊട്ടിത്തെറിക്കുന്നതായുള്ള വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ആശങ്കപ്പെടുത്തുന്നു എന്നുള്ളത് വാസ്തവമാണ്.
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നത് പെട്ടെന്ന് സംഭവിക്കുന്നതാണെന്ന് കരുതരുത്. അപകടം വരുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ തന്നെ പലവിധത്തിലും നമുക്ക് സിഗ്നല്‍ തരുന്നുണ്ട്. അത് ശ്രദ്ധിക്കണം. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമാണ് മൊബൈല്‍ ഫോണ്‍. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുമ്ബോള്‍ മാത്രമല്ല, മുതിര്‍ന്നവര്‍ ഉപയോഗിക്കുമ്ബോഴും നമ്മുടെ മൊബൈല്‍ ഫോണില്‍ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്.
ഒരു മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന് പിന്നില്‍ പല കാരണങ്ങളാണ് ഉള്ളത്. അതില്‍ ഏറ്റവും സാധാരണയായി കണ്ടുവരുന്നത് ഫോണിന്റെ ബാറ്ററി തകരാര്‍ തന്നെയാണ്. സ്മാര്‍ട്ട് ഫോണുകളില്‍ ലിഥിയം-അയേണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ബാറ്ററിക്ക് തകരാര്‍ സംഭവിച്ചാല്‍ ബാറ്ററിയിലടങ്ങിയ വസ്തുക്കളില്‍ രാസപ്രവര്‍ത്തനം നടക്കുകയും ഇത് പൊട്ടിത്തെറിയിലേക്ക് നയിക്കുകയും ചെയ്യുന്നു.
വെയിലത്ത് ഫോണ്‍ ഏറെ നേരം വയ്‌ക്കുക, സിപിയുവിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മാല്‍വെയറിന്റെ സാന്നിദ്ധ്യം, ചാര്‍ജിംഗിലെ പ്രശ്നം എന്നിങ്ങനെ ഫോണ്‍ അമിതമായി ചൂടാകുന്നതിന് കാരണങ്ങളേറെയാണ്. മാത്രമല്ല വര്‍ഷങ്ങളേറെയായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകളുടെ ആന്തരിക ഘടകങ്ങള്‍ വീര്‍ക്കുകയും അമിതമായി ചൂടാകുകയും ചെയ്യാറുണ്ട്. ഇതും ഫോണ്‍ പൊട്ടിത്തെറിക്ക് കാരണമാകും.
പക്ഷേ മൊബൈല്‍ ഫോണ്‍ അപകടകാരിയാകുന്നുവെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അത് നാം ശ്രദ്ധിക്കാതെ പോകരുത്. നേരത്തെ പറഞ്ഞത് പോലെ അമിതമായി ചൂടാകുന്നത് തന്നെയാണ് ഒരു ലക്ഷണം. അതുകൊണ്ട് തന്നെ ഫോണ്‍ അമിതമായി ചൂടായാല്‍ അത് ചാര്‍ജിംഗില്‍ ആണെങ്കില്‍ ഉടന്‍ അണ്‍പ്ലഗ് ചെയ്യാന്‍ ശ്രദ്ധിക്കുക. ബാറ്ററി വീര്‍ക്കുന്നതാണ് രണ്ടാമത്തെ ലക്ഷണം. ഫോണ്‍ ബാറ്ററി വീര്‍ക്കുക, സ്‌ക്രീന്‍ യാതൊരു കാരണവുമില്ലാതെ പൊട്ടുക, ഫോണ്‍ ചേസ് വീര്‍ത്ത് നിരപ്പായ പ്രതലത്തില്‍ ഫോണ്‍ വച്ചാലും അത് പ്രതലത്തോട് ചേര്‍ന്നിരിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഫോണ്‍ അപകടകാരിയാകുന്നുവെന്ന് കാണിക്കുന്ന ചില ലക്ഷണങ്ങളാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിച്ചാല്‍ വലിയ അപകടങ്ങളില്‍ നിന്ന് നമുക്ക് ഒഴിവാക്കാം.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതെല്ലാമാണ് എന്നുനോക്കാം;
മൊബൈല്‍ ഫോണിന്റെ ബോഡിക്ക് വരുന്ന തകരാറുകള്‍ ഒഴിവാക്കാനായി ഫോണ്‍ കവര്‍ ഉപയോഗിക്കുക.
പൊരിവെയിലത്ത് നിന്നും, കനത്ത ചൂടില്‍ നിന്ന് മൊബൈല്‍ ഫോണിനെ സംരക്ഷിക്കുക
ഉറങ്ങുന്നിടത്ത് നിന്ന് ദൂരെ മാറി മാത്രം മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗില്‍ ഇടുക
നല്ല ബാറ്ററി ഹൈജീന്‍ നിലനിര്‍ത്തുക. മൊബൈല്‍ ഫോണ്‍ ബാറ്ററി 30 ശതമാനത്തിലേക്ക് താഴുമ്ബോള്‍ ചാര്‍ജ് ചെയ്യാനിടുകയും ബാറ്ററി 80 ശതമാനത്തിലെത്തുമ്ബോള്‍ ചാര്‍ജിംഗ് അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്.
ചാര്‍ജിംഗിനായി മൊബൈല്‍ ഫോണ്‍ കമ്ബനി നല്‍കിയ ചാര്‍ജറും കേബിളും മാത്രം ഉപയോഗിക്കുക. മറ്റ് ഫോണ്‍ ചാര്‍ജറുകള്‍ ഉപയോഗിക്കാതിരിക്കുക.
മൊബൈല്‍ ഫോണിനെ ആക്രമിക്കുന്ന മാല്‍വെയറുകളെ കരുതിയിരിക്കുക.
നിര്‍മ്മാണത്തിലെ അപാകതയും മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഉപയോക്താവ് നിസ്സഹായനാണ്. അതിന് ഒന്നും ചെയ്യാന്‍ കഴിയില്ല. നല്ല ബാറ്ററി പെര്‍ഫോമന്‍സുള്ള ഫോണുകള്‍ നോക്കി ഉപയോഗിക്കുക.