Sunday, June 13, 2021
Home News Kerala ശൈത്യകാല വിമാന സര്‍വീസ് ഇന്ന് മുതല്‍

ശൈത്യകാല വിമാന സര്‍വീസ് ഇന്ന് മുതല്‍

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സമയപട്ടിക പ്രഖ്യാപിച്ചു. പ്രഖ്യാപനം ഇന്ന് നിലവില്‍ വരും. 2021 മാര്‍ച്ച് 27 വരെയാണ് കാലാവധി. ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിങ് തുടങ്ങി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിലവിലുളള നിയന്ത്രണങ്ങള്‍ തുടരും.
പുതിയ പട്ടിക പ്രകാരം ആഴ്ചയില്‍ 230 സര്‍വീസ് ഇവിടേക്ക് എത്തും. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്.
ഡല്‍ഹിയിലേക്ക് ഒന്‍പതും ബംഗളൂരുവിലേക്ക് എട്ടും മുംബൈയിലേക്ക് അഞ്ചും ചെന്നൈയിലേക്ക് നാലും പ്രതിദിന സര്‍വീസുണ്ടാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.25 ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനമുണ്ടാകും. ഗുവാഹത്തി, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചു കണക്ഷന്‍ സര്‍വീസുകളുണ്ട്.

Most Popular