400 ജീവനക്കാരെ പിരിച്ചുവിട്ട് പ്രമുഖ ഐടി കമ്ബനിയായ വിപ്രൊ

ബംഗളൂരു: പ്രമുഖ ഐടി കമ്ബനിയായ വിപ്രൊ 400 ജീവനക്കാരെ പിരിച്ചുവിട്ടു. പുതുതായി ജോലിക്കെടുത്തവരില്‍ മോശം പ്രകടനം ഉള്ളവരെയാണ് പിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ട്. ആവശ്യമായ ട്രെയിനിങ് നല്‍കിയിട്ടും പ്രകടനം പ്രതീക്ഷിച്ച തലത്തിലേക്ക് എത്തിയില്ലെന്ന് ജീവനക്കാര്‍ക്കു നല്‍കിയ പിരിച്ചുവിടല്‍ നോട്ടീസില്‍ പറയുന്നു. ട്രെയിനിങ്ങിനായി കമ്ബനി ചെലവാക്കി 75,000 രൂപ നല്‍കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാണെങ്കിലും അത് ഇളവു ചെയ്യുകയാണെന്ന് നോട്ടീസില്‍ പറയുന്നു.