Saturday, May 21, 2022
HomeNewsKeralaമൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ

കൊല്ലം: മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ പരവൂര്‍ വില്ലേജില്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്ളാറ്റ് റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23) ഇവരുടെ കാമുകനും അയല്‍വാസിയുമായ പുക്കുളം സുനാമി കോളനി ഫ്ളാറ്റ് എസ്. എസ് മന്‍സിലില്‍ ഷബീര്‍ (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് രാത്രി റിന്‍ഷിദാ മൂന്ന് വയസുളള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച്‌ വീട്ടില്‍ നിന്നും പോകുകയായിരുന്നു. യുവതിയുടെ മാതാവിന്‍റെ പരാതിയില്‍ ഇവരെ കാണാതായതിന് പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും വര്‍ക്കലയില്‍ നിന്ന് പൊലീസ് പിടികൂടി. റിന്‍ഷിദയുടെ ഭര്‍ത്താവ് വിദേശത്താണ്.

ഇരുവര്‍ക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച്‌ കടന്ന് കളഞ്ഞതിന് ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലേയും ജുവനൈല്‍ ജസ്റ്റീസ് ആക്ടിലേയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഏഴുവര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയത്.

Most Popular