അലെർജിയെന്നതുതന്നെ വളരെ ബുദ്ധിമുട്ടേറിയ രോഗാവസ്ഥയാണ്. അലർജികൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ് നമ്മളിൽ പലരും. ഇംഗ്ളണ്ടിലെ ഒരമ്മയുടെ രോഗാവസ്ഥ അതിലും കഠിനമാണ്. ആ അമ്മയ്ക്ക് സ്വന്തം കുഞ്ഞിനെ തൊടുന്നത് അലർജിയാണ്. 50,000 സത്രീകളില്‍ ഒരാളെ മാത്രം ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയിലാണ് ഈ സ്ത്രീ. സ്വന്തം കുഞ്ഞിനെ തൊട്ടാല്‍ ഇവരുടെ ശരീരം ചൊറിഞ്ഞ് തടിക്കും. ഹാംഷെറി സ്വദേശിനി ഫിയോണ ഹൂക്കെര്‍ എന്ന 32-കാരിക്കാണ് ദുരവസ്ഥ. മാധ്യമങ്ങളോട് ഫിയോണ തന്നെയാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് വ്യക്തമാക്കിയത്.
31 ആഴ്ച ഗര്ഭിണിയായിരിക്കുമ്ബോഴാണ് ഫിയോണയ്ക്ക് ആദ്യമായി വയറില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടത്. ചൊറിച്ചില്‍ മാറാനായി ഡോക്ടര്‍മാര്‍ ആദ്യം സ്റ്റിറോയ്ഡ് ക്രീമുകള്‍ നല്‍കിയിരുന്നു.
എന്നാല്‍ പ്രസവശേഷം ഇത് കൂടി. കുമിളകള്‍ വന്ന് പൊട്ടാന്‍ തുടങ്ങി. കുഞ്ഞിനെ എടുക്കാന്‍ പോലുമാകാത്ത അസഹ്യമായ വേദനയും. കുഞ്ഞുമായി സ്പര്‍ശനം വരുന്നയിടത്തെല്ലാം കമിളകള്‍. ചൊറിഞ്ഞ് പൊട്ടുന്നു. മാസങ്ങളോളം ഇതായിരുന്നു അവസ്ഥ.
പംഫിഗോയിഡ് ഗസ്റ്റേനിസ് എന്ന രോഗമാണിതെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. യോനയുടെ ശരീരം അവളുടെ മകന്റെ ഡി.എന്‍.എയിലെ ഒരു ജീനിനോട് പ്രതികരിക്കുകയായിരുന്നു ചെയ്തത്.
വയറിലും, മാറിലും, കൈകാലുകളിലുമെല്ലാം നിറയെ ചുവന്ന കുമിളകള്‍ കൊണ്ട് നിറഞ്ഞു. തന്റെ ആദ്യ പ്രസവസമയത്ത് എന്നാല്‍ ഇങ്ങനെ ഉണ്ടായിട്ടില്ലെന്നും ഫിയോണ പറഞ്ഞു.
അലര്‍ജി നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ അളവില്‍ സ്റ്റിറോയിഡ് കഴിക്കാന്‍ തന്നെയാണ് എല്ലാ ഡോക്ടര്‍മാരും നിര്‍ദേശിച്ചത്. ആറുമാസത്തിന് ശേഷം അലര്‍ജി കുറഞ്ഞു. ഇപ്പോള്‍ ചെറുതായിട്ട് കുമിളകള്‍ ഉണ്ടാകാറുണ്ട്. ക്രീമുകള്‍ ഇടയ്ക്കിടയ്ക്ക് ഉപയോഗിക്കേണ്ടി വരുന്നുണ്ടെന്നും ഫിയോണ പറയുന്നു.