Tuesday, May 24, 2022
HomeNewsKeralaഅഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി വര്‍ക്ക് നിയര്‍ ഹോം നടപ്പിലാക്കും

അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി വര്‍ക്ക് നിയര്‍ ഹോം നടപ്പിലാക്കും

തിരുവനന്തപുരം : അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി വര്‍ക്ക് നിയര്‍ ഹോം നടപ്പിലാക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം.
വര്‍ക്ക് നിയര്‍ ഹോം പദ്ധതിയിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ഉറപ്പാക്കും. കൊവിഡ് കാലത്ത് വ്യാപകമായ വര്‍ക്ക് ഫ്രം ഹോം വീട്ടമ്മമാര്‍ക്ക് ഏറെ ഫലപ്രദമായിരുന്നു. ലോകമെമ്ബാടുമുളള കമ്ബനികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി ജോലി ചെയ്യാനാകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഐടി അധിഷ്ഠിത സൗകര്യങ്ങളുളള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായി തുടങ്ങും. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പടെ തൊഴില്‍ ലഭിക്കും. പദ്ധതിക്കായി അമ്ബത് കോടിയാണ് നീക്കി വച്ചിട്ടുള്ളത്.

Most Popular