Wednesday, September 28, 2022
HomeNewsNationalലോകകപ്പ്: ഇന്ത്യയിൽ നിന്ന് 20 അധിക വിമാന സർവീസ് ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ

ലോകകപ്പ്: ഇന്ത്യയിൽ നിന്ന് 20 അധിക വിമാന സർവീസ് ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ

ദോഹ: ഖത്തർ ലോകകപ്പ് ആരാധകർക്കായി ഇന്ത്യയിൽ നിന്നും 20 അധിക സർവീസുണ്ടാകുമെന്ന് പ്രഖ്യാപിച്ച് എയർ ഇന്ത്യ. നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിലേക്ക് അധിക സർവീസുകൾ ഉണ്ടാവുക.

മുംബൈയില്‍ നിന്ന് പതിമൂന്ന് വിമാനങ്ങളും, ഹൈദരാബാദില്‍ നിന്ന് നാല്, ചെന്നൈയില്‍ നിന്ന് മൂന്ന് എന്നിങ്ങനെയാണ് അധിക സര്‍വീസുകള്‍ ഏർപ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ദോഹയിലേക്കുള്ള പ്രതിദിന ഫ്ളൈറ്റുകള്‍ക്ക് പുറമെയായിരിക്കും വിമാന സർവീസുകൾ നടത്തുക.

Most Popular