Wednesday, December 7, 2022
HomeNewsലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി; വാശിയോടെ ജയിക്കാൻ...

ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി; വാശിയോടെ ജയിക്കാൻ ഖത്തർ പട കളത്തിൽ

ദോഹ: ലോകകപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഉദ്ഘാടന ചടങ്ങില്‍ ഫുട്‌ബോള്‍ ലോകത്തിനായി വലിയ ‘സര്‍പ്രൈസുകള്‍’ ആണ് ഖത്തര്‍ ഒരുക്കിയത്. കൊറിയന്‍ സംഗീത ബാന്‍ഡ് ആയ ബിടിഎസിന്റെ വിഖ്യാത ഗായകന്‍ ജങ്കൂക്ക്, ഖത്തരി ഗായകന്‍ ഫഹദ് ഖുബൈസിയും ചേർന്ന് ഉദ്ഘാടന ചടങ്ങില്‍ സംഗീത വിസ്മയം തീര്‍ത്തൂ. ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി. മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി.

60,000 പേര്‍ക്ക് ഇരിപ്പിട ശേഷിയുള്ള അല്‍ഖോറിലെ അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിൽ ഖത്തറും ഇക്വഡോറും തമ്മിൽ ഏറ്റുമുട്ടുകയാണ്. കാണികളുടെ ആവേശം സ്റ്റേഡിയത്തിൽ നിറഞ്ഞു കാണാം.

Most Popular