Thursday, December 8, 2022
HomeGulfഫിഫ ലോകകപ്പ്: പുതിയ യാത്ര നയം പ്രഖ്യാപിച്ച് ഖത്തർ

ഫിഫ ലോകകപ്പ്: പുതിയ യാത്ര നയം പ്രഖ്യാപിച്ച് ഖത്തർ

ദോഹ: ഫിഫ ലോകകപ്പില്‍ പങ്കെടുക്കാനായി രാജ്യത്തേക്ക് എത്തുന്ന ആരാധകര്‍ക്കായുള്ള യാത്ര, മടക്ക നയം പുറത്തിറക്കി ഖത്തർ.

പുതിയ നിര്‍ദേശമനുസരിച്ച് ഒരു വ്യക്തിയുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസിന് പുറമെ താഴെപ്പറയുന്ന കൊവിഡ് -19 പരിശോധനകള്‍ ആവശ്യമാണ്.

-ആറും അതിനുമുകളിലും പ്രായമുള്ള ഏതൊരു സന്ദര്‍ശകനും പുറപ്പെടുന്ന സമയത്തിന് 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുമ്പ് എടുത്ത റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതുണ്ട്.

പരിശോധനാ ഫലം എയര്‍പോര്‍ട്ട് ചെക്ക്-ഇന്‍ കൗണ്ടറില്‍ സമര്‍പ്പിക്കണം. ആരാധകര്‍ അവരുടെ രാജ്യത്തെ മെഡിക്കല്‍ സെന്ററില്‍ നിന്ന് ടെസ്റ്റ് നടത്തണം. റാപ്പിഡ് ആന്റിജന്‍ സ്വയം പരിശോധിച്ചത് സാധുതയുള്ളതല്ല.

-ആരോഗ്യ കേന്ദ്രങ്ങളിലും, പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്.

-18 വയസും അതില്‍ മുകളിലുളളവരും രാജ്യത്തേക്ക് എത്തുന്നതിന് മുമ്പ് അവരുടെ മൊബൈല്‍ ഫോണുകളില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. അടച്ചിട്ടിരിക്കുന്ന ഏതെങ്കിലും ഇന്‍ഡോര്‍ സ്പെയ്സുകളില്‍ പ്രവേശിക്കുന്നതിന് ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയായിരിക്കണം.

ഖത്തറില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് രാജ്യത്തെ സ്വകാര്യ-പൊതു ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവയില്‍ നിന്ന് ആവശ്യമായ ചികിത്സ സഹായം ലഭിക്കുന്നതാണ്. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അടിയന്തര, ആരോഗ്യ സേവനങ്ങള്‍ സൗജന്യമായി നല്‍കും.

എന്നിരുന്നാലും, ഖത്തറിലേക്കെത്തുന്ന ആരാധകര്‍ രാജ്യത്ത് താമസിക്കുന്ന കാലയളവിലേക്ക് യാത്രാ ഇന്‍ഷുറന്‍സ് (ആരോഗ്യ പരിരക്ഷയോടെ) എടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ശക്തമായി ശുപാര്‍ശ ചെയ്യുന്നു. ഖത്തറിന്റെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിക്കാനും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Most Popular