വാഷിങ്ടണ്‍: കോവിഡിന്റെ ഡെൽറ്റ വകഭേദം ലോകത്താകമാനം പടർന്നുപിടിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുടെ ഭീഷണി കുറഞ്ഞുവരികയാണെന്നും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ആശങ്ക സൃഷ്ടിക്കുന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കൊവിഡ് കേസുകളില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ആല്‍ഫ, ബീറ്റ, ഗാമ വകഭേദങ്ങളുള്ളു. ഇതുവരെ 185 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ആല്‍ഫ, ബീറ്റ, ഗാമ എന്നിവക്കൊപ്പം ഇറ്റ, ഇയോട്ട, കാപ്പ തുടങ്ങിയ വേരിയന്റുകളെ നിരീക്ഷിക്കുന്നതും ലോകാരോഗ്യ സംഘടന ഒഴിവാക്കിയിട്ടുണ്ട് . കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്കിയ രാജ്യങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.