Tuesday, July 5, 2022
HomeNewsNationalകുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച്‌ ലോകാരോ​ഗ്യ സംഘടന

കുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച്‌ ലോകാരോ​ഗ്യ സംഘടന

കുരങ്ങു പനിയുടെ പേര് മാറ്റാന്‍ തീരുമാനിച്ച്‌ ലോകാരോ​ഗ്യ സംഘടന. ഉടന്‍ തന്നെ പുതിയ പേര് പ്രഖ്യാപിക്കുമെന്ന് ലോകാരോ​ഗ്യ സംഘടന തലവന്‍ ടെഡ്രോസ് അഥനം പറഞ്ഞു. മങ്കി പോക്സ് എന്ന പേരിനെതിരെ ആഫ്രിക്കയിലെ 30 ഓളം വരുന്ന ശാസ്ത്രജ്ഞര്‍ രം​ഗത്ത് വന്നതോടെയാണ് പേരു മാറ്റാന്‍ തീരുമാനിച്ചത്.

രോ​ഗത്തിന്റെ വാര്‍ത്തകള്‍ നല്‍കുമ്ബോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തുടര്‍ച്ചയായി ആഫ്രിക്കയില്‍ നിന്നുള്ള രോ​ഗികളുടെ ഫോട്ടോകള്‍ ഉപയോ​ഗിക്കുന്നതാണ് ഈ ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടിയത്. മധ്യ ആഫ്രിക്കന്‍ ക്ലേഡ്, വെസ്റ്റ് ആഫ്രിക്കന്‍ ക്ലേഡ് എന്നിങ്ങനെ രണ്ട് വിഭാ​ഗങ്ങളായാണ് ലോകാരോ​ഗ്യ സംഘടന കുരങ്ങു പനിയുടെ വൈറസിനെ തരം തിരിച്ചിരിക്കുന്നത്.

ഇതും ശാസ്ത്ര സംഘം ചൂണ്ടിക്കാട്ടുന്നു. നിഷ്പക്ഷവും വിവേചന രഹിതവും കളങ്കപ്പെടുത്താത്തുമായ ഒരു നാമകരണം ആ​ഗോള ആരോ​ഗ്യ സമൂഹത്തിന് കൂടുതല്‍ അനുയോജ്യമാവുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

Most Popular