ലോക ഒന്നാം നമ്ബര്‍ ആഷ്‍ലി ബാര്‍ട്ടി ടെന്നീസില്‍ നിന്ന് വിരമിച്ചു. വളരെ അപ്രതീക്ഷിതമായാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ ആഷ്‌ലി പറഞ്ഞു. “വിജയതൃഷ്ണ നഷ്ടമായി, ക്ഷീണിതയാണ്.കരിയറിനെ കുറിച്ച് അഭിമാനവും സംതൃപ്തിയും തോന്നുന്നു. തുടക്കം മുതല്‍ സഹായിച്ചവര്‍ക്കും, പിന്തുണച്ചവര്‍ക്കും, വിമര്‍ശിച്ചവര്‍ക്കും നന്ദി. ടെന്നീസ് നല്‍കിയ ഓര്‍മ്മകള്‍ ആജീവനാന്തം കൂടെയുണ്ടാകും.” വികാരഭരിതയായി ആഷ്‍ലി പറയുന്നു. ഇരുപത്തിയഞ്ചാം വയസിലാണ് ആഷ്‌ലി വിരമിക്കുന്നത്.