ദോഹ : കേരള ഫാർമസി ഫോറം ഖത്തർ (കെപിഎഫ്‌ക്യു) ലോക ഫാർമസിസ്റ്റ് ദിനം ആഘോഷിച്ചു. ദോഹയിലെ ജെഡബ്ല്യു മാരിയറ്റ് മാർക്വിസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 150-ലധികം ഫാർമസി പ്രൊഫഷണലുകളും ഗവേഷകരും മുതിർന്ന ഫാർമസി നേതാക്കളും പങ്കെടുത്തു.
ആരോഗ്യകരമായ ഒരു ലോകത്തിനായി ഫാർമസി ഒന്നിച്ചു പ്രവർത്തിക്കുന്നു”, എന്നതാണ് ഈ വർഷത്തെ സന്ദേശം. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ ദീപക് മിത്തൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു . ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ഫാർമസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ മോസ അൽ ഹെയ്‌ൽ പ്രത്യേക അതിഥിയായി.
ഖത്തറിലെ ഫാർമസി പ്രൊഫഷണലുകളുടെ ഐക്യവും ശക്തിയും വിലപ്പെട്ട സംഭാവനകളും പരിപാടിയിൽ പ്രദർശിപ്പിച്ചു. അംഗത്വ വിശദാംശങ്ങൾ, വരാനിരിക്കുന്ന ഇവന്റുകൾ, അപ്‌ഡേറ്റ് ചെയ്ത വിവരങ്ങൾ, രജിസ്ട്രേഷൻ പോർട്ടൽ എന്നിവ ഉൾപ്പെടുന്ന സവിശേഷ പ്ലാറ്റ്‌ഫോമായ കെപിഎഫ്‌ക്യുവിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റും ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
എച്ച്എംസിയുടെ ഫാർമസി വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർമ്മാരായ ഡോ. പി.വി. അബ്ദുൾറൂഫ്, ഡോ. വെസ്സാം എൽ കാസെം, യൂറോപ്യൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഫാർമസി പ്രസിഡന്റ് പ്രഫസർ ഡെറക് സ്റ്റുവർട്ട്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷണൽസ് കൗൺസിൽ (ഐബിപിസി) ഖത്തർ പ്രസിഡന്റ് ജഹ്ഫർ ഉസ് സാദിഖ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ കെപിഎഫ്‌ക്യു അംഗങ്ങൾക്കായി പ്രിവിലേജ് കാർഡ് ലോഞ്ച് നടന്നു.
കെപിഎഫ്‌ക്യു ജനറൽ സെക്രട്ടറി സുഹൈൽ കൊന്നക്കോട്ട് മുഖ്യ പ്രഭാഷകരെ പരിചയപ്പെടുത്തി, കൺവീനർ മുഹമ്മദ് റിയാസിന്റെ സ്വാഗതത്തോട് കൂടി തുടങ്ങിയ ചടങ്ങിന് പ്രസിഡന്റ് കെ പി അഷറഫ് അധ്യക്ഷത വഹിച്ചു . സൂരജ് ശ്രീകുമാർ, സരിൻ കേളോത്ത്, ഉമർ ഫാറൂഖ് എന്നിവർ പ്രോഗ്രാം നിയന്ത്രിചു.
ചടങ്ങിൽ ഖത്തറിൽ 25 വർഷത്തിലധികം സേവന മികവുള്ള ഫാർമസി പ്രൊഫഷണലുകളെ ആദരിച്ചു. സർവീസ് എക്‌സലൻസ് അവാർഡ് ദാന ചടങ്ങിൽ വൈസ് പ്രസിഡന്റ് അഹമ്മദ് അക്ബർ പങ്കെടുത്തു. സൈനേഷ് ചെറുകുറ്റി (സെക്രട്ടറി – കെ.പി.എഫ്.ക്യു.) നന്ദി പ്രകാശനം നടത്തി. 2015-ൽ സ്ഥാപിതമായ KPFQ ഖത്തറിലെ ഇന്ത്യൻ ഫാർമസിസ്റ്റുകളുടെ ലാഭേച്ഛയില്ലാത്ത പ്രൊഫഷണൽ അസോസിയേഷനാണ്.