Friday, December 2, 2022
HomeNewsNationalലോകജനസംഖ്യ 800 കോടി കവിഞ്ഞു

ലോകജനസംഖ്യ 800 കോടി കവിഞ്ഞു

ലോകജനസംഖ്യ 800 കോടി കവിഞ്ഞു. മനുഷ്യരാശിയിൽ ജീവിച്ചിരിക്കുന്നവരുടെ ഔദ്യോഗിക കണക്കാണിത്. ലോകജനസംഖ്യ 800 കോടി കടന്നതായി ഐക്യരാഷ്ട്രസഭ (യുഎൻ) ഇന്ന് അടയാളപ്പെടുത്തി. ഇതിൽ ചൈനയിലാണ് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളത് – 145.2 കോടി. ഇന്ത്യ തൊട്ടുപിന്നിലുണ്ട് – 141.2 കോടി. പൊതുജനാരോഗ്യം, പോഷകാഹാരം, വ്യക്തി ശുചിത്വം, വൈദ്യശാസ്ത്രത്തിലെ മികവ് എന്നിവ ജനസംഖ്യ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ട്.

നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും മാനവികത മനസിലാക്കാനും ശിശുമരണനിരക്ക് കുറയ്ക്കാനും ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും സഹായിച്ച മെഡിക്കൽ മേഖലയുടെ പുരോഗതിയെ ആശ്ചര്യത്തോടെ വീക്ഷിക്കാനുമുള്ള അവസരമാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു. ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് നമ്മെത്തന്നെ ഓർമ്മിപ്പിക്കാനും സഹജീവികളോടുള്ള നമ്മുടെ പ്രതിബദ്ധത കുറയുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാനുമുള്ള അവസരം കൂടിയാണിത്.

ആഫ്രിക്കൻ-ഏഷ്യൻ വൻകരയിലാണ് ജനസംഖ്യയിൽ വൻ കുതിച്ചുചാട്ടം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ, കോംഗോ, ഈജിപ്ത്, എത്യോപ്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പൈൻസ്, താൻസാനിയ എന്നിവയാണ് ആ രാജ്യങ്ങൾ. ഈ രാജ്യങ്ങളില്‍നിന്നാണ് അടുത്ത ബില്യന്‍ ജനസംഖ്യ വരികയെന്നാണ് കരുതപ്പെടുന്നത്.

Most Popular