Wednesday, January 26, 2022
HomeNewsNationalയുവതിയെയും കാമുകനെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; 60 പേർക്കെതിരെ കേസ്

യുവതിയെയും കാമുകനെയും നഗ്നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു; 60 പേർക്കെതിരെ കേസ്

റാഞ്ചി: യുവതിയെയും കാമുകനെയും നഗ്​നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ച ഗ്രാമവാസികൾക്കെതിരെ പോലീസ് കേസ്. ഝാര്‍ഖണ്ഡിലെ ബദ്ദല്ലി ഗ്രാമത്തിലാണ്​ സംഭവം. ഒരേ ഗ്രാമത്തിൽ നിന്നുള്ളവരാണ് യുവതിയും യുവാവും. ചൊവ്വാഴ്ച യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടുകയും മർദിച്ച് അവശനാക്കുകയും ബന്ധിക്കുകയും ചെയ്തു. തുടർന്നാണ് ഇവരെ നഗ്നരാക്കി ഗ്രാമത്തിലൂടെ അരമണിക്കൂർ നടത്തിച്ചത്. സംഭവമറിഞ്ഞ പൊലീസ്​ ഉടന്‍ സ്​ഥലത്തെത്തി. യുവതിയുടെ വിവാഹം കഴിഞ്ഞതാണ്​. ഭര്‍ത്താവ്​ ഒരു വര്‍ഷത്തോളമായി സെന്‍ട്രല്‍ ജയിലില​ും​. കൂലിത്തൊഴിലായതിനാല്‍ കഷ്​ടപ്പെട്ടാണ്​ യുവതി കുടുംബം നോക്കിയിരുന്നത്​. ജോലിക്കിടെയാണ്​ യുവാവുമായി പരിചയത്തിലാകുകയായിരുന്നു​. യുവതിയെയും യുവാവിനെയും മര്‍ദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായും നടപടി സ്വീകരിക്കുമെന്നും പൊലീസ്​ പറഞ്ഞു.

Most Popular