പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടില്‍ കയറി ആക്രമിച്ച്‌ യുവാവ്

taxi driver stabbed in dubai

ന്യൂമാഹി ഉസ്സന്‍മൊട്ടയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയേയും മാതാവിനേയും വീട്ടില്‍ കയറി ആക്രമിച്ച്‌ യുവാവ്. ഉസംമൊട്ട സ്വദേശി ഇന്ദുലേഖയെയും മകള്‍ പൂജയെയുമാണ് ആക്രമിച്ചത്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വീട്ടില്‍ കയറി ഇവരെ വെട്ടുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്.

കഴുത്തിന് കുത്താനായിരുന്നു പ്രതിയുടെ ശ്രമമെങ്കിലും അമ്മ തടഞ്ഞതോടെ തോളിനാണ് പരിക്കേറ്റത്. മാഹി ചെറപതല്ലായിയിലെ ജിനേഷ് ബാബുവണ് ആക്രമണം നടത്തിയത്. ഇരുവരെയും സാരമായ പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലും തുടര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മകള്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് കൊണ്ടാണ് ആക്രമണത്തിന് ഇരയായത് ന്യൂ മാഹിയിലെ പൂജയുടെ അമ്മ ഇന്ദുലേഖ പറഞ്ഞു.