വഡോദര: പ്രേതങ്ങൾ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായുള്ള യുവാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. ജംബുഖോഡ പൊലീസാണ് വിചിത്രമായ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം. യുവാവ് മാനസിക രോഗിയാണെന്നും അയാളെ ആശ്വസിപ്പിക്കാനുമാണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. താന്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് പ്രേതങ്ങള്‍ തന്നെ സമീപിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിയില്‍ പറഞ്ഞു. മാനസിക രോഗിയായ യുവാവ് കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിരുന്നില്ല. തുടര്‍ന്നാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്.