Wednesday, September 28, 2022
HomeNewsKeralaചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു

ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു

കൊളോമ്പോ: ചൈനീസ് സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലായ യുവാന്‍ വാങ്ങ് 5 ശ്രീലങ്കന്‍ തീരം വിട്ടു. ഹംബന്തോട്ട തുറഖമുഖത്തെത്തിയ ചൈനീസ് കപ്പലിനെ ഇന്ത്യ പ്രതിരോധിച്ചത് ശക്തമായ റഡാര്‍-ഉപഗ്രഹ പ്രതിരോധം തീർത്തുകൊണ്ടായിരുന്നു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കപ്പല്‍ ഇന്ത്യയുടേയും പസഫിക്കിലെ ക്വാഡ് സഖ്യത്തിന്റേതടക്കം ഉപഗ്രഹങ്ങളും മിസൈല്‍ വിക്ഷേപണികളും ആണവ നിലയങ്ങളും ബഹിരാകാശ നിലയങ്ങളും കണ്ടെത്താന്‍ കഴിവുള്ളതാണ് എന്ന് കണ്ടെത്തിയിരുന്നു.

അന്താരാഷ്‌ട്ര തലത്തില്‍ സമുദ്ര ശാസ്ത്ര ഗവേഷണ ത്തിന് ലക്ഷ്യമിട്ടാണ് കപ്പല്‍ നങ്കൂരമിട്ടതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പ്രസ്താവന നടത്തിയിരുന്നു.

കപ്പലിന്റെ സന്ദര്‍ശന വേളയില്‍ ചൈനീസ് എംബസി ആവശ്യപ്പെട്ട സഹായങ്ങളെല്ലാം നല്‍കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരാവുകയായിരുന്നു. കപ്പല്‍ ചൈനയുടെ അധീനതയിലുള്ള തുറമുഖത്ത് എത്തുന്നതിനെതിരെ ഇന്ത്യ ഉയര്‍ത്തിയ സുരക്ഷാ മുന്നറിയിപ്പുകളെത്തുടര്‍ന്ന് ശ്രീലങ്ക അനുമതി ആദ്യം നിഷേധിച്ചു. പിന്നീട് ചൈനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ വന്‍ നാവികസേനാ വ്യൂഹത്തെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലും അറബിക്കടലിലും ചൈനയെ നിരീക്ഷിക്കാനായി അണിനിരത്തിയത്.

Most Popular