മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കു വേണ്ടി ‘കഡില്‍’

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയും മനുഷ്യവൈദഗ്ധ്യവും സംയോജിപ്പിച്ച് അച്ഛനമ്മമാര്‍ക്കും മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുന്നവര്‍ക്കും വേണ്ടി ‘കഡില്‍’ എന്ന പുതിയ സേവനവുമായി ടെക്നോളജി കമ്പനിയായ ടോട്ടോ. മാതാപിതാക്കള്‍ക്ക് കുട്ടികളെ കുറ്റമറ്റ രീതിയില്‍ പരിപാലിച്ച് വളര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും വാട്സാപ്പിലൂടെ ലഭ്യമാക്കുന്ന നൂതന സംവിധാനമാണിത്.

ഗര്‍ഭധാരണം, ശിശുസംരക്ഷണം, മുലയൂട്ടല്‍, പ്രസവാനന്തരവിഷാദം, ശാരീരികപരിവര്‍ത്തനം, കുട്ടികളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍, വളര്‍ച്ചയുടെ കാലതാമസം, പെരുമാറ്റ പ്രശ്നങ്ങള്‍, പഠന വിഷമതകള്‍, ഭക്ഷണവും പോഷഹാകാരവും, കുട്ടികളുടെ വൈകാരികപ്രശ്നങ്ങള്‍ മുതലായവയില്‍ മാതാപിതാക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ വിശ്വസനീയമായ ഉപദേശങ്ങള്‍ ലഭിക്കുന്നതിന് നിലവില്‍ സൗകര്യങ്ങള്‍ വളരെ കുറവാണ്. ഏറ്റവും പുതിയസ്ഥിതി വിവരക്കണക്കുകള്‍ പ്രകാരം 80 ശതമാനം മാതാപിതാക്കളും വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഇല്ലാതെയാണ് രക്ഷാകര്‍തൃത്വം ആരംഭിക്കുന്നതെന്നും 72% അമ്മമാര്‍ക്കും പ്രസവാനന്തരം ആവശ്യമായ പിന്തുണയുടെ അഭാവമുണ്ടെന്നും വിലയിരുത്തപ്പെടുന്നു. പ്രസവത്തിന് മുമ്പും ശേഷവും മാതാപിതാക്കളും കുട്ടികളും നേരിടുന്ന നിരവധി പ്രതിസന്ധികളുടെ ശരിയായ ഉത്തരമാണ് കഡില്‍ എന്ന് ടോട്ടോ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

+917907002454 എന്ന വാട്സ്ആപ്പ് നമ്പറിലും cuddleparent.com/ai എന്ന വെബ്സൈറ്റിലും ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താനാവും.